LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 18, 2026

തിമിരിബോംബേറ് കേസ്: നേതാക്കള്‍ ഉള്‍പ്പെടെ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവും പിഴയും

0
Screenshot

Screenshot

Spread the love

തളിപ്പറമ്പ്: ബി.ജെ.പി-ആര്‍. എസ്.എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചുവെന്ന കേസില്‍ നേതാക്കൾ ഉൾപ്പെടെ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം കഠിനതടവും 2,60,000 രൂപ പിഴയും തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.എന്‍.പ്രശാന്ത് ശിക്ഷ വിധിച്ചു. സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായ തളിപ്പറമ്പ് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഇപ്പോഴത്തെ ചെയര്‍മാന്‍ തിമിരി എളയാട് മേമന ഹൗസില്‍ എം.കെ.പ്രദീപ്കുമാര്‍(59), സി.പി.എം ആലക്കോട് ഏരിയാ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് മുന്‍ പസിഡന്റും നിലവില്‍ ആലക്കോട് ഗ്രാമപഞ്ചായത്തംഗവുമായ തിമിരി അടുക്കം ഇടത്തിലെ വീട്ടില്‍ പി.വി.ബാബുരാജ്(52), തിമിരി കാരയാട് സ്വദേശി ടി.വി.ബിനു എന്ന ഉടുമ്പു ബിനു, തിമിരി കൂത്തമ്പലം പനയംതട്ട പുതിയ പുരയില്‍ ഹൗസില്‍ പി.പി.സത്യന്‍(50), തിമിരി അടുക്കം ഇടത്തിലെ വീട്ടില്‍ ഇ.വി.വിനോദ്കുമാര്‍ (52), തിമിരി എളയാട് പാലേരി വിജയന്‍(56), എളയാട് കരിപ്പാല്‍ പടിഞ്ഞാറെ വീട്ടില്‍ കെ.പി.സുരേഷ്(56), തിമിരി ചെറുപാറ കിഴക്കേവയല്‍ ഹൗസില്‍ ടോബി(44), തിമിരി കോറോത്ത് വളപ്പില്‍ ജനാര്‍ദ്ദനന്‍ (63), തിമിരി കാരയാട് മാന്‍വെട്ടുംകുന്നേല്‍ ഹൗസില്‍ ശിവപ്രസാദ്(57)എന്നിവരെയാണ് ശിക്ഷിച്ചത്. ഇതില്‍ രണ്ടാം പ്രതി 25 വര്‍ഷം തടവ് വെവ്വേറെ അനുഭവിക്കണം. മറ്റ് പ്രതികള്‍ വിവിധ വകുപ്പുകള്‍ പ്രകാരം പരമാവധി 10 വര്‍ഷം ഒന്നിച്ച് തടവനുഭവിച്ചാല്‍ മതിയാവും.
പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ ആരോപിച്ച കുറ്റങ്ങളില്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്ന 326 വകുപ്പ് ഒഴികെ 307, 324, 147, 3 107 തുടങ്ങിയ വകുപ്പുകളെല്ലാം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. ഇതിന് പുറമെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചുവെന്നതിന്എക്സ്പ്ലോസീവ് ആക്ട് , ആറ്, ഏഴ് വകുപ്പുകളും പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തി. എഫ്.ഐ.ആറില്‍ 12 പ്രതികളുണ്ടായിരുന്നു. അതില്‍ വി.സി.ബാബു, ആശാരി വിജയന്‍ എന്നിവരെ അന്വേഷണഘട്ടത്തില്‍ തന്നെ ഒഴിവാക്കിയിരുന്നു.
2011 നവംബര്‍ 27-ന് വൈകുന്നേരം 4.30 മണിക്ക്തിമിരി ഔവര്‍ കോളേജിന് സമീപം വെച്ച് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. പ്രദേശത്ത് ആര്‍.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. സംഭവത്തിന് തലേ ദിവസം ഇവിടെ സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകർതമ്മില്‍ സംഘട്ടനം നടന്നിരുന്നു. ഇതില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രവര്‍ത്തകരെ പിറ്റേദിവസം വാഹനങ്ങളില്‍ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. ഒമ്പതുപേര്‍ക്കാണ് ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റത്. ചെറുപുഴ സ്വദേശികളായ ഇ.വി.രാമചന്ദ്രന്‍, എ.ടി.സന്തോഷ്, ചന്ദ്രന്‍, ജോജി ഫിലിപ്പ്, ലാല്‍കൃഷ്ണന്‍, എം.സി.നാരായണന്‍, എം.കെ.മുരളി, ഷിജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍യു.രമേശന്‍ ഹാജരായി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!