ചുങ്കം പാപ്പിനിശ്ശേരി വളപട്ടണം പാലം ഭാഗത്ത് പുതിയ ഡിവൈഡറുകൾ സ്ഥാപിച്ചു; വലിയ വാഹനങ്ങളുടെ കുത്തിക്കയറൽ ഇല്ല
.
പാപ്പിനിശ്ശേരി: ഏറെ അഭിനന്ദനം ലഭിച്ച വളപട്ടണം പാപ്പിനിശ്ശേരി ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായ ചുങ്കം വളപട്ടണം റോഡ് വൺവേയിലേക്ക് നാലും അഞ്ചും ലൈനായി വാഹനങ്ങൾ വരുന്നത് ചില സമയങ്ങളിൽ ചെറിയ കുരുക്കിന് ഇടയാക്കിയിട്ടുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഭാഗമായി അഴീക്കോട് എംഎൽഎ കെ.വി സുമേഷിൻ്റെയും വളപട്ടണം പോലീസ് എസ്.എച്ച്.ഒ വിജേഷിൻ്റെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. യോഗത്തിന്റെ തീരുമാനപ്രകരം വാഹനങ്ങളുടെ കുത്തിക്കയറിൽ ഒഴിവാക്കാൻ ചുങ്കം ജംഗ്ഷൻ മുതൽ പാപ്പിനിശ്ശേരി വളർന്ന ഭാഗത്തേക്ക് മുഴുവനായി ഡിവൈഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ ഡിവൈഡറുകൾ സ്ഥാപിച്ചു.
സുമേഷ് എംഎൽഎയും വളപട്ടണം സി.ഐ യും നാഷണൽ ഹൈവേയുടെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
പാപ്പിനിശ്ശേരി വളപട്ടണം പാലം ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതിനുശേഷം വലിയ മാറ്റമാണ് ഗതാഗതക്കുരുക്കിനെ സംബന്ധിച്ച് ഉണ്ടായത്. എന്നാൽ ചുങ്കം ഭാഗത്തുനിന്ന് വാഹനങ്ങൾ ക്രമമില്ലാതെ വന്ന് കുത്തിക്കയറുന്നതിനാൽ ചില സമയത്ത് ചെറിയ കുരുക്ക് രൂപപ്പെടാറുണ്ട്. ഡിവൈഡർ സ്ഥാപിച്ചതിനു ശേഷം മറ്റു പ്രശ്നങ്ങൾ ഇല്ലാതെ വാഹനങ്ങൾക്ക് സുഖമായി കടന്നു പോകാൻ സാധിക്കുന്നുണ്ട്. രാത്രിയിലും എംഎൽഎയുടെയും പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ചു പൂർത്തിയാക്കി.
