മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് മീറ്റിൽ ഇരട്ട മെഡലും സംസ്ഥാന തല യോഗ്യതയും
പയ്യന്നൂർ:.മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ തലശ്ശേരി വി.കെ കൃഷ്ണമേനോന്‍ സ്മാരക സിന്തറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാ അത് ലറ്റിക് മീറ്റില്‍ ഷോട്ട് പുട്ടിൽ സിൽവർ മെഡലും ജാവലിൻ ത്രോയിൽ ബ്രോൺസ് മെഡലും നേടിയ പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ അദ്ധ്യാപകൻ ശ്രീ. പി.പി. ദിലിപ് . ഇദ്ദേഹം 2025 ഡിസംമ്പർ 14, 15 തീയ്യതികളിൽ ഇടുക്കിയിൽ വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
