തപാൽ ജീവനക്കാർ കെ. രാമമൂർത്തിയെ അനുസ്മരിച്ചു
.
കണ്ണൂർ: കമ്പി – തപാൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവ് കെ.രാമമൂർത്തിയുടെ 30ാം ചരമവാർഷിക സമ്മേളനം ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഡി.സി.സി. ജനറൽ സെക്രട്ടറി ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ രാമമൂർത്തി ഭവനിൽ നടന്ന സമ്മേളനത്തിൽ കോ-ഓർഡിനേഷൻ ജില്ലാ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ് അധ്യക്ഷത വഹിച്ചു. എഫ്.എൻ.പി.ഒ. സംസ്ഥാന കൺവീനർ കെ.വി.സുധീർകുമാർ രാമമൂർത്തി അനുസ്മരണ പ്രഭാഷണം നടത്തി. സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.എം പി. സുധാകരൻ നായർ എൻഡോവ്മെന്റ് നേടിയ പത്താം ക്ലാസ്സ് , പ്ലസ് ടു വിജയി
കൾക്ക് പുരസ്കാരം നൽകി. ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ഇ.മനോജ് കുമാർ ,സംസ്ഥാന അസി.സെക്രട്ടറിമാരായ പി.വി.രാമകൃഷ്ണൻ, ദിനു മൊട്ടമ്മൽ,ജില്ലാ പ്രസിഡന്റ് കെ.വി.വേണുഗോപാലൻ, പി.ടി. രന്ദീപ്, പി.പ്രേമദാസൻ, എ.വി.ഗണേശൻ, കെ.രാഹുൽ,സി.വി.ചന്ദ്രൻ ,എം.കെ. ഡൊമിനിക്ക് ,വനിത ചെയർമാൻ കെ.സജിന,കൺവീനർ കെ.സുമ എന്നിവർ പ്രസംഗിച്ചു.
