ഡി എം ഒ ഓഫീസ് ഉപരോധം എട്ടു പേർക്കെതിരെ കേസ്

കണ്ണൂർ:ഡി എം ഒ ഓഫീസ് ഉപരോധിച്ച എട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ഉരുവച്ചാലിലെ വൈഷ്‌ണവ് മഹേന്ദ്രൻ , ചിറക്കലിലെസി. പ്രതീഷ്, ധർമ്മടംപാലയാട് സ്വദേശി പി.കെ. ബിനിൽ , തോട്ടടയിലെ നിഖിൽ മോഹൻ, എളയാവൂർ സൗത്തിലെ ധനേഷ് മോഹൻ, വാരത്തെ പി.വി. വിനീത്, പാനുണ്ടയിലെ കെ. നിവേദ് , ചിറക്കലിലെ പി. അഖിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.






