യൂണിവേഴ്സിറ്റി യിലേക്ക് മാർച്ച് 87 എസ് എഫ് ഐകാർക്കെതിരെ കേസ്.

Screenshot
കണ്ണൂർ: സാമ്പത്തിക തിരിമറി നടത്തിയ അധ്യാപികയെ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ നിന്നും പുറത്താക്കുക എന്ന ആവശ്യവുമായി കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി മാർഗ്ഗ തടസ്സം സൃഷ്ടിച്ച 87 എസ് എഫ് ഐക്കാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. എസ് എഫ് ഐ പ്രവർത്തകരായ ജോയൽ തോമസ്, സി.വി ഹരികൃഷ്ണൻ, ആദർശ് , കെ. എം. വൈഷ്ണവ് , ബിപിൻ രാജ്, കെ പി അലീഷ, കശ്യപ് മുരളി എന്നിവർക്കും കണ്ടാലറിയാവുന്ന 80 പേർക്കു മെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിയോടെയാണ് പ്രവർത്തകർ യൂണിവേർസിറ്റിയിലേക്ക് മാർച്ച് നടത്തിയത്.







