LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 11, 2026

ഡൽഹി സ്വദേശിയായ വര്‍ക്ക്‌ ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയില്‍

0
Screenshot

Screenshot

Spread the love

പയ്യന്നൂര്‍: ഡൽഹി സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചക്കാട് ബസ്‌ സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന ടൂ വീലർ വര്‍ക്ക്‌ഷോപ്പുടമ ഡൽഹി സ്വദേശി നൗഷാദിനെ(40) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം. കുറച്ചുവര്‍ഷങ്ങളായി പുഞ്ചക്കാട് ബസ്
സ്റ്റോപ്പിന് സമീപം ഇയാൾ വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. ഇന്നലെ സ്ഥാപനം തുറന്നു വെച്ച നിലയിലായിരുന്നു. എന്നാൽനൗഷാദിനെ കാണാതെ വന്നതിനെ തുടര്‍ന്നാണ് പരിസരത്തെ വ്യാപാരികളും നാട്ടുകാരും കെട്ടിടത്തിന് മുകളിലെ മുറിയില്‍ അന്വേഷണം നടത്തിയത്. മുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു . തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന്
നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലെത്തി ച്ചെങ്കിലും മരണപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് ഇയാളുടെ ബന്ധുക്കള്‍ പയ്യന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.നൗഷാദിന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ രണ്ട് ദിവസം മുമ്പ് നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!