LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 29, 2026

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം: ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല; ‘ക്ലീൻ ഗവേണൻസ്’ സർക്കാരിന്റെ മുദ്രാവാക്യം

0
Screenshot

Screenshot

Spread the love

തിരുവനന്തപുരം: ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും വ്യക്തമാക്കി വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെങ്കിലും ഈ വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്ന് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പറഞ്ഞു. മാനുഷികതയിൽ ഊന്നിയ, സുതാര്യമായ ഭരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ‘ക്ലീൻ ഗവേണൻസ്’ (Clean Governance) എന്നതായിരിക്കും സർക്കാരിന്റെ മുദ്രാവാക്യം. കേന്ദ്രവുമായി ഫെഡറലിസത്തിൽ ഊന്നിയുള്ള ക്രിയാത്മകമായ ബന്ധമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

ലഹരിക്കെതിരെ സർജിക്കൽ സ്ട്രൈക്ക്

രാസലഹരി ഉൾപ്പെടെയുള്ളവയുടെ വേരറുക്കാൻ സമഗ്ര പദ്ധതികൾ നടപ്പാക്കും. എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ചാകും പദ്ധതികൾ. സ്കൂളുകൾ വഴി ബോധവൽക്കരണം നടപ്പാക്കുന്നതിനൊപ്പം ഓൺലൈൻ ലഹരി ശൃംഖലകളെ കർശനമായി തടയും. ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന നിർണായക പ്രഖ്യാപനവുമുണ്ട്. ഇതിനൊപ്പം പോലീസ് സേനയെ ആധുനികവത്കരിക്കുമെന്നും ആശുപത്രി മേഖല ശക്തിപ്പെടുത്തുമെന്നും പ്രസംഗത്തിൽ പറയുന്നു.

കാർഷിക-വ്യാവസായിക-ഐടി മേഖലകളിലെ കുതിപ്പ്

കൃഷിയെ മുഖ്യവിഷയമായി സർക്കാർ പരിഗണിക്കുന്നുണ്ട്. കൃഷിയിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുകയും, വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ രൂപീകരിക്കുകയും ചെയ്യും. മണ്ണ് പരിശോധന രജിസ്റ്റർ തയ്യാറാക്കാനും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്പൈസ് പാർക്ക് നിർമ്മിക്കാനും പദ്ധതിയുണ്ട്.

ഐടി മിഷനെ ‘ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷൻ’ ആക്കി മാറ്റും. ഐടി വകുപ്പിന്റെ പുതിയ പേര് ‘ഐടി ഫ്യൂച്ചർ ടെക്നോളജി’ എന്നാക്കും. വ്യാവസായിക ആവശ്യത്തിന് ഭൂമി കണ്ടെത്താൻ ലാൻഡ് ബാങ്ക് രൂപീകരിക്കും. അതിഥി തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേക പോർട്ടൽ ഒരുക്കും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:

 മനുഷ്യ-വന്യജീവി സംഘർഷം തടയാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും.

 സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കും; സഹകരണ വിജിലൻസ് കൂടുതൽ കാര്യക്ഷമമാക്കും.

 വയോജനങ്ങൾക്കായി പുതിയ വകുപ്പ് രൂപീകരിച്ചു.

 ക്ഷീര സഹകരണ സംഘങ്ങളിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്തും.

 സംസ്ഥാനത്തെ മികച്ച തുറമുഖ വികസന ഹബ്ബാക്കി മാറ്റും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!