LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 1, 2026

ഉളിയിൽ കൂരൻമുക്കിൽ ബസ് സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും ദാരുണാന്ത്യം.

0
Screenshot

Screenshot

Spread the love

ഇരിട്ടി: ഉളിയിൽ കൂരൻമുക്കിൽ ബസ് സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും ദാരുണാന്ത്യം. മട്ടന്നൂർ കൊളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ഇരിട്ടി – മട്ടന്നൂർ റോഡിൽ കൂരൻമുക്കിൽ വെച്ചായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്കു പോവുകയായിരുന്ന ധനലക്ഷ്മി ബസ് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടിയിൽ ഇടിക്കുകയായിരുന്നു. ബസ്സിന്റെ മുന്നിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു സ്‌കൂട്ടിയിൽ ഇടിക്കാതിരിക്കാനായി അമിതവേഗതയിൽ എത്തിയ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് എതിർ വശത്തുനിന്നും വരികയായിരുന്ന അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടിയിൽ ഇടിക്കുകയായിരുനിന്നു. ബസ്സിനടിയിൽ കുടുങ്ങിപ്പോയ രണ്ടുപേരെയും ക്രയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് പുറത്തെടുത്തത്. ബസ്സുകളുടെ അമിത വേഗതയിൽ പ്രതിഷേധിച്ച് ഒരു മണിക്കൂറോളം പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. മരിച്ച വൈഷ്ണവിന്റെ ഇരുപത്തി അഞ്ചാം ജന്മദിനം കൂടിയായിരുന്നു ഇന്ന്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!