പോലീസ് സംഘത്തെ ആക്രമിച്ച അഞ്ച് പേർ പിടിയിൽ : ആറു വാഹനങ്ങൾ കസ്റ്റഡിയിൽ.

Screenshot
ബേക്കൽ :സ്കൂൾ കോമ്പൗണ്ടിൽ വാഹനങ്ങൾ റൈസിംഗ് നടത്തുന്നത് തടയാൻ ശ്രമിച്ച സ്റ്റേഷനിലെ പ്രോബേഷൻ എസ്.ഐ യേയും പോലീസുകാരെയും ആക്രമിച്ച സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇൻസ്പെക്ടറെയും തടഞ്ഞ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ അഞ്ചുപേരെ പിടികൂടി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ബേക്കൽ പോലീസ് കേസെടുത്തു. എസ്. ഐ. പ്രിൻസ് ജോൺ(27), സിവിൽ പോലീസ് ഓഫീസർ അർജുൻ (29), ഡ്രൈവർ സി പി ഒ കൃഷ്ണനുണ്ണി (39) എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം 4.30 മണിക്ക് പള്ളിക്കര ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കോമ്പൗണ്ടിലാണ് സംഭവം. വാഹനങ്ങളുമായി അതിക്രമിച്ചു കയറിയ എട്ടോളം പ്രതികൾ പോലീസ് സംഘത്തെ തടഞ്ഞു നിർത്തി അടിച്ചും ചവിട്ടിയും താക്കോൽ കൊണ്ട് കുത്തിയും ദേഹോപദ്രവം ഏല്പിക്കുകയും അശ്ലീലഭാഷയിൽ ചീ ത്ത വിളിച്ചും ഔദ്യോഗികകൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയസ്റ്റേഷൻ ഇൻസ്പെക്ടറുടെ പരാതിയിൽ പി.അബ്ദുൾ ഖാദർ (23), മുഹമ്മദ് ഷിജാസ് (26), ഇസ്ത്യാക്ക് മഹമ്മദ് (25), മുഹമ്മദ്ഖയിസ് (26), സി.വി.തസ്ലീം (29) എന്നിവരെ പിടികൂടി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. മൂന്നു പേർ രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച കെ എൽ 58. എ.ബി. 960, കെ.എൽ. 58.എൻ.579 , കെ.എൽ.എ.എഫ്. 444 , കെ.എൽ.04.സെഡ് 4263, കെ.എൽ.60.ഡബ്ല്യു.6688., കെ.എൽ. 14. എ.ജി.1369 എന്നീ ആറുവാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.







