LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 2, 2026

പയ്യന്നൂരിലെസ്വര്‍ണ്ണം പൊട്ടിക്കല്‍ കവർച്ച സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍

0
98c43d33-ff44-4783-bdfe-e81d94e6b19c
Spread the love

പയ്യന്നൂര്‍: മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് പോകുന്നതിനിടെ സ്വര്‍ണ്ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര്‍ പയ്യന്നൂരിൽ വെച്ച്തട്ടിയെടുത്ത് സ്വർണ്ണവും പണവും കവർന്ന സ്വർണ്ണം പൊട്ടിക്കൽ ഓപ്പറേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ഇരിട്ടി
മാലൂര്‍ കുണ്ടേരിപൊയിലിലെ വയൽ ഹൗസിൽ അശ്വന്തിനെ(26)യാണ് പയ്യന്നൂർ എസ്. ഐ കെ. ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ കണ്ണൂര്‍ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചിറ്റാരിപ്പറമ്പ് കുണ്ടേരി പൊയിൽ ഭാഗങ്ങളിൽ ഒളിവില്‍ കഴിയുന്നതിനിടെ കുണ്ടേരി പൊയിലിൽ വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. കവർച്ച സംഘത്തിലെ
പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷിനെ ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾ രാജ്യം വിട്ടുപോകാതിരിക്കാൻ വിമാന താവളങ്ങളിൽ ഇതിനകം പോലീസ് വിവരം കൈമാറിയിട്ടുണ്ട്
മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് വരുന്നതിനിടയിൽ സ്വര്‍ണ്ണ വ്യാപാരിയായ കുമാര്‍ ജലന്തര്‍ നിഗമിനെയും കുടുംബത്തെയും കഴിഞ്ഞമാസം രണ്ടിന് പുലര്‍ച്ചെ 5 മണിക്ക് എടാട്ട് വെച്ചാണ് സംഘം ഹൈവേ കൊള്ള നടത്തിയത്. . തട്ടിയെടുത്ത കാര്‍ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വർണ്ണവും ഒന്നരകോടിയോളം രൂപയും കവര്‍ച്ച നടത്തിയതായി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.പോലീസ് സംഘത്തിൽ എസ്.ഐ. മാരായ എ.ജി അബ്‌ദുൾ റൗഫ്, കെ.പി.സയ്യിദ് ,എ.എസ് ഐ. ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ജയദേവൻ , ശ്രീജിത്ത്, ഷിജോയ്, നൗഫൽ അഞ്ചില്ലത്ത്,അഷറഫ് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!