LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 18, 2026

പ്രതിശ്രുത വരൻ വിവാഹ ദിവസം വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

0
5daa8431-7bce-4c3c-acfd-f984847d61f1
Spread the love

ചക്കരക്കൽ: വിവാഹം നടക്കേണ്ടുന്ന ദിവസം പ്രതിശ്രുത വരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏച്ചൂർ മാവിലാച്ചാൽ ‘നാരായണീയ’ത്തിൽ എ. ഷബിൻ (29) ആണ് വീട്ടിലെ കിടപ്പുമുറിയിലെ ബാത്റൂമിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.30 മണിയോടെയാണ് നാടിനെ ഒന്നാകെ നടുക്കിയ ഈ ദാരുണ സംഭവം പുറത്തറിയുന്നത്.

ജമ്മു കാശ്മീരിൽ എസ്.എസ്.ബി (സശാസ്ത്ര സീമ ബൽ – ബോർഡർ പോലീസ്) ജവാനായിരുന്നു ഷബിൻ. ഇന്ന് വെള്ളച്ചാൽ സ്വദേശിനിയുമായി യുവാവിന്റെ വിവാഹം നടക്കേണ്ടിയിരുന്നതാണ്. വിവാഹച്ചടങ്ങുകൾക്കായി വീടും നാടും ബന്ധുക്കളും ഒരുങ്ങിനിൽക്കെയാണ് അപ്രതീക്ഷിതമായി ഈ വിയോഗ വാർത്തയെത്തുന്നത്.

ഭരതന്റെയും ഷീബയുടെയും മകനാണ് ഷബിൻ. അബിഷയാണ് സഹോദരി. വിവരമറിഞ്ഞ് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!