ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Screenshot
ഇരിട്ടി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിളക്കോട് പാറക്കണ്ടത്തെ പാപ്പിനിശ്ശേരി ഹൗസിൽ കെ.കെ. വിജേഷ് (ബിജു 40) ആണ് മരിച്ചത്. കീഴൂരിലെ ഓർമ്മ ബാറ്ററി ഹൗസിലെ ഇലക്ട്രീഷ്യനാണ്. ഒരാഴ്ച്ച മുൻപ് വിജേഷ് സഞ്ചരിച്ച ബൈക്ക് വിളക്കോടിന് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച്ച കാലത്ത് മരണം സംഭവിച്ചത്.
പാപ്പിനിശ്ശേരി വിജയൻ്റെയും കെ.കെ. ഷീലയുടെയും മകനാണ്. ഭാര്യ: അഞ്ജു. മകൾ: ദേവാംഞ്ജന (വിദ്യാർത്ഥിനി, പുന്നാട് നിവേദിത വിദ്യാലയം). സഹോദരങ്ങൾ: ശ്രീജേഷ് (വർക്ക്ഷോപ്പ്), പരേതയായ വിനീത.







