LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കുളത്തിലിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങിമരിച്ചു 

img_8395-1.jpg
Spread the love

തൃശ്ശൂര്‍: പാത്രമംഗലത്ത് പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുന്നംകുളം ചെറുവത്തൂര്‍ സ്വദേശി സുനോജിന്റെ മകന്‍ അദ്വൈതാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയ്ക്കും അഞ്ചുമണിക്കും ഇടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കുട്ടികളോടൊപ്പം കളിക്കവെ കുളത്തിലിറങ്ങിയ കുട്ടി വെള്ളത്തില്‍ താഴ്ന്ന് പോവുകയായിരുന്നു. 

അവധിക്കാലം പ്രമാണിച്ച് ബന്ധുവീട്ടിലെത്തിയ കുട്ടി കൂട്ടുകാരോടൊത്താണ് പാടത്തേക്ക് കളിക്കാന്‍ പോയത്. കളിക്കാനായി അവിടെയുണ്ടായിരുന്ന കുളത്തിലേക്ക് ഇറങ്ങിയ അദ്വൈത് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഇവര്‍ സ്ഥലത്തെത്തി ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

അര മണിക്കൂറോളം പ്രയത്‌നിച്ച ശേഷമാണ് കുട്ടിയെ കരയ്ക്ക് കയറ്റാന്‍ സാധിച്ചത്. ഉടന്‍തന്നെ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!