LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 8, 2026

ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി; ഡോ. ബി. അശോക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

0
Screenshot

Screenshot

Spread the love

സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഏകദേശം അൻപതോളം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് മാറ്റംവരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. ബി. അശോകിനെയും, കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി എൻ. പ്രശാന്തിനെയും നിയമിച്ചതാണ് പ്രധാന മാറ്റങ്ങൾ. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് സർവീസിൽ തിരികെയെത്തിയ ഉദ്യോഗസ്ഥരാണ് ഇരുവരും.

ഒരുവർഷത്തേക്ക് രണ്ട് താത്കാലിക തസ്തികകളും സർക്കാർ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. സ്‌പെഷ്യൽ സെക്രട്ടറി റാങ്കിന് തുല്യമായ ലാൻഡ് റവന്യൂ കമ്മീഷണർ പദവിയും, അഡീഷണൽ സെക്രട്ടറി റാങ്കിന് തുല്യമായ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തസ്തികയുമാണ് സൃഷ്ടിച്ചത്.

മറ്റ് പ്രധാന മാറ്റങ്ങളും പുതിയ നിയമനങ്ങളും താഴെ നൽകുന്നു:

പ്രധാന നിയമനങ്ങൾ

 ടി.വി. അനുപമ: തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും ഗതാഗത വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. നിലവിലുള്ള ചുമതലകൾക്ക് പുറമെ എയർപോർട്ട്‌സ്, മെട്രോ റെയിൽ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നീ വകുപ്പുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

 എം.ജി. രാജമാണിക്കം: റവന്യൂ വകുപ്പിൽ നിന്നും കെ.എസ്.ഇ.ബി (KSEB) ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പുകളുടെ സെക്രട്ടറി ചുമതലയും നിലവിലുള്ള ദേവസ്വം വകുപ്പിന്റെ ചുമതലയും അദ്ദേഹം വഹിക്കും.

 ദിവ്യ എസ്. അയ്യർ: പുതുതായി സൃഷ്ടിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തസ്തികയിലേക്ക് നിയമിച്ചു. നിലവിലെ പ്രോജക്ട് ഡയറക്ടർ (KSWMP), നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ എന്നീ ചുമതലകളിൽ തുടരും.

 ഡോ. രേണു രാജ്: പഠനാവധി കഴിഞ്ഞെത്തിയ ഡോ. രേണു രാജിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. കെ.എം.എസ്.സി.എൽ (KMSCL), കെ.എച്ച്.ആർ.ഡബ്ല്യു.എസ് (KHRWS), സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ എന്നിവയുടെ ഡയറക്ടർ ചുമതലകളും ഇവർ വഹിക്കും.

അഡീഷണൽ ചീഫ് സെക്രട്ടറിമാർ & പ്രിൻസിപ്പൽ സെക്രട്ടറിമാർ

 മിൻഹാജ് ആലം: കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്നും കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറായും നിയമിച്ചു. സ്‌പോർട്‌സ്, യുവജനക്ഷേമം, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലയുമുണ്ട്.

 ബിശ്വനാഥ് സിൻഹ: ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ഇദ്ദേഹത്തിന് കയർ വികസനം, ഹൗസിങ് എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി നൽകി. ജലവിഭവ വകുപ്പിന്റെ ചുമതലയിൽ തുടരും. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ചുമതലയിൽനിന്ന് ഒഴിവാക്കി.

 കെ.ആർ. ജ്യോതിലാൽ: ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ഇദ്ദേഹത്തിന് പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പിന്റെയും സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറിയുടെയും ചുമതലകൾ കൂടി നൽകി.

 ഡോ. രാജൻ എൻ. ഖോബ്രഗഡെ: സാംസ്‌കാരികം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നീ വകുപ്പുകളിൽ നിന്ന് ഒഴിവാക്കി. ആയുഷ് (AYUSH) വകുപ്പിന്റെ ചുമതലയിൽ തുടരും.

 ഡോ. രാജു നാരായണസ്വാമി: പാർലമെന്ററി കാര്യ വകുപ്പിൽ നിന്നും സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു.

 ഡോ. ഷർമിള മേരി ജോസഫ്: വനിതാ ശിശുവികസന വകുപ്പിൽ നിന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!