ചീട്ടുകളി 4 പേർ പിടിയിൽ

Screenshot
പെരിങ്ങോം: പണം വെച്ച് പുള്ളി മുറി ചീട്ടുകളി4 പേരെ പോലീസ് പിടികൂടി. പെരിങ്ങോം കടുകാരത്തെ കെ. ദാമോദരൻ (69) ,വെള്ളോറ ചെപ്പ ത്തോട് സ്വദേശി കെ. കെ. സദാനന്ദൻ (49), കക്കറയിലെ പി ഭാർഗ്ഗവൻ (52),വെള്ളോറ പുറവട്ടത്തെ എം.കെ. സദാശിവൻ (62) എന്നിവരെയാണ് എസ്.ഐ. കെ.ഖദീജയും സംഘവും പിടി കൂടിയത്. ഇന്നലെ രാത്രി 7.30 മണിയോടെ വെള്ളോറ പുറവട്ടത്തെ പൊതു സ്ഥലത്ത് വെച്ച് ചീട്ടുകളിക്കിടെയാണ് സംഘം പോലീസ് പിടി ലായത്. കളിസ്ഥലത്ത് നിന്നും 2670 രൂപയും പോലീസ് കണ്ടെടുത്തു.







