മേലെ ചൊവ്വ സ്വദേശി ടി.എം. രാമൻ നമ്പീശൻ നിര്യാതനായി; സംസ്കാരം നാളെ

കണ്ണൂർ (മേലെ ചൊവ്വ): മേലെ ചൊവ്വ കനകവല്ലി ടെക്സ്റ്റൈൽസിന് സമീപം ‘ലിയോ ഭവന’ത്തിൽ ടി.എം. രാമൻ നമ്പീശൻ (81) ബാംഗ്ലൂരിൽ വെച്ച് നിര്യാതനായി. എൽ.ഐ.സി ഓഫ് ഇന്ത്യ (LIC of India) റിട്ട. എ.ഒ ആണ്.
ഭാര്യ: സുഗുണ.
മക്കൾ: രാജേഷ് (ചെന്നൈ), സുനിൽ (ജർമ്മനി), ശ്രീനാഥ് (ബാംഗ്ലൂർ).
മരുമക്കൾ: ഷിംല, അനിഷ, ഇന്ദു.
ഭൗതിക ശരീരം നാളെ (ജൂൺ 9) രാവിലെ 8 മണി മുതൽ 11 മണി വരെ കണ്ണൂരിലെ സ്വഭവനത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് പാടിക്കുന്ന് സമുദായ ശ്മശാനത്തിൽ ശവസംസ്ക്കാരം നടക്കും.







