പയ്യന്നൂർ കവ്വായിയിൽ മൂന്നു വീടുകളിൽ മോഷണം
പയ്യന്നൂർ.കവ്വായി വാടിപ്പുറത്ത് മൂന്നു വീടുകളിൽ മോഷണം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വാടിപ്പുറം അംഗൻവാടിക്ക് സമീപത്തെ മിന്നാരൻ ചന്ദ്രൻ്റെ വീട്ടിൽ നിന്നും രണ്ടുമൊബൈൽ ഫോണും, തൊട്ടടുത്ത സി.വി.രാമകൃഷ്ണൻ്റെ സ്വാതി നിലയത്തിൽ നിന്നും അടുക്കള ഭാഗത്ത് സൂക്ഷിച്ച 160 ഓളം തേങ്ങ ഉരിച്ചുകടത്തി കൊണ്ടു പോകുകയും
വി കുഞ്ഞമ്പുവിൻ്റെ വീട്ടിൽ നിന്നും പുറത്ത് വെച്ച കുടയുമാണ് മോഷണം പോയത്.ചന്ദ്രൻ്റെയും മകൻ്റെയും ഫോണുകളാണ് കവർന്നത്.പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് പോലീസ് നേരംവൈകിയെത്തിയത് പ്രദേശവാസികളിൽ വ്യാപക പ്രതിഷേധത്തിനിടയാക്കി. മോഷ്ടാവിൻ്റെ ദൃശ്യം വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് സൈക്കിളിലാണ് വീടുകളിൽ എത്തിയത്. സൈക്കിൾ ഉപേക്ഷിച്ച നിലയിൽ മോഷണസ്ഥലത്ത് കണ്ടെത്തി .സൈക്കിൾ പോലീസ് കസ്റ്റഡിയിലെടുത്തു.

