കുട്ടി ഡ്രൈവർ പിടിയിൽ

പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്കോടിച്ചു പോലീസ് പിടിയിലായി. വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 4.55 മണിക്ക്മാട്ടൂൽ സെൻട്രലിൽ വെച്ചാണ് കെ. എൽ .13. എ.എഫ്. 1124 നമ്പർ ബൈക്ക് ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. കെടിവി രാജേഷും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമ മാട്ടൂൽ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഏ.വി. മുഹമ്മദ് റാസിക്കെതിരെ കേസെടുത്തു.







