എം എൽ എയുടെ പി.എ യെ ആക്രമിച്ച എട്ട്പേർക്കെതിരെ കേസ്

Screenshot
പയ്യന്നൂർ: സർക്കിൾസഹകരണ വാരാഘോഷത്തിനോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എം എൽ എയുടെ പ്രസംഗം തടസ്സപ്പെടുത്തി എം എൽ എ യുടെ പ്രൈവറ്റ് സെക്രട്ടറിയെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ എട്ടു പേർക്കെതിരെ പയ്യന്നൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. എം എൽ എയുടെപ്രൈവറ്റ് സെക്രട്ടറി വെള്ളൂർ ചേനോത്തെ പി.പ്രസന്നൻ്റെ (56) പരാതിയിലാണ് കാങ്കോൽ സ്വദേശി സിദിൻ, ഷിബിൻ കാനായി, മുല്ലക്കൊടിയിലെ രാഹുൽ , രാമന്തളിയിലെ കെ.വി. സുരേന്ദ്രൻ , കുന്ന രുവിലെ കെ.പി.സുനിൽകുമാർ, കോറോത്തെ സുരേന്ദ്രൻ ,ഐ.വി നാരായണൻ, രമേശൻ രാമന്തളി എന്നിവർക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെ കണ്ടോത്ത് ശ്രീ കുറുമ്പ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സംഭവം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന് പോലീസ് സൂചന നൽകിയിട്ടുണ്ട്.







