ഷുക്കൂർ വധം: കൊലയാളികളിൽ നാലുപേർ ബാങ്ക് ജീവനക്കാർ, മോട്ടിവേഷൻ സ്പീക്കറും ഫയർഫോഴ്സ് ഉദ്യോഗസ്ഥനും കുറ്റവാളികൾ

Screenshot
കൊച്ചി: എം.എസ്.എഫ്. പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികൾക്കുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളത്തെ സി.ബി.ഐ. പ്രത്യേക കോടതി വിധിക്കും. ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ നിർണായക വിധി വന്നിരിക്കുന്നത്.
കേസിൽ 32-ാം പ്രതിയായ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, 33-ാം പ്രതി ടി.വി. രാജേഷ്, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരടക്കം 18 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.
കൊലക്കേസിൽ കുറ്റവാളികളായി കോടതി കണ്ടെത്തിയവരിൽ ഒന്നാം പ്രതിയടക്കം നാല് പേർ സി.പി.എം. നിയന്ത്രണത്തിലുള്ള കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരാണ്. കൂടാതെ പട്ടുവം ഗ്രാമപഞ്ചായത്ത് അംഗം, റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ, റിട്ട. സ്കൂൾ പ്യൂൺ, ഓട്ടോ ഡ്രൈവർ, മോട്ടിവേഷൻ സ്പീക്കർ, ചെത്തുതൊഴിലാളി എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികൾ:
1. കെ.വി. സുമേഷ് (41): കിഴക്കേ വളപ്പിൽ ഹൗസ്, പൂമാലക്കാവ്, ചെറുകുന്ന് (കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ)
2. അനൂപ് (46): കണ്ണ്യാരത്ത് വളപ്പിൽ, എടക്കേപ്പുറം, കണ്ണപുരം
3. പവിത്രൻ പോരയിൽ (61): കുഞ്ഞപ്പ, പോരയിൽ ഹൗസ്, കീഴറ, കണ്ണപുരം (കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ)
4. മനോഹരൻ പി.വി. (49): പാലങ്ങോട്ട് വളപ്പിൽ, വള്ളുവൻ കടവ്, കീഴറ (ഓട്ടോ ഡ്രൈവർ)
5. മൈന ദിനേശൻ (53): നടുവിലെ പുരയിൽ, വള്ളുവൻ കടവ്, കീഴറ (കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ)
6. ബിജുമോൻ (46): സി.എച്ച്. നഗർ, മോറാഴ (മോട്ടിവേഷൻ സ്പീക്കർ)
7. ഇ.പി. രാധാകൃഷ്ണൻ (52): ഇതിയൻപോള ഹൗസ്, വള്ളുവൻകടവ്, കീഴറ (ചെത്തുതൊഴിലാളി)
8. ഷിജിൻ മോഹൻ (35): നടുവിലെ പുരയിൽ, വള്ളുവൻ കടവ്, കീഴറ (കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ)
9. സജിത്ത് (46): എടക്കേപ്പുറം, കണ്ണപുരം
10. വി.വി. മോഹനൻ (61): നടുവിലെ പുരയിൽ, വള്ളുവൻകടവ്, കീഴറ (റിട്ട. പ്യൂൺ, പാപ്പിനിശ്ശേരി ഹയർസെക്കൻഡറി സ്കൂൾ)
11. പുരുഷോത്തമൻ എം.വി. (57): മേലോത്ത് വളപ്പിൽ, ചേര, കീഴറ
12. പി.കെ. അജിത്ത് കുമാർ (58): കണ്ടോത്ത് പണ്ണേരി, കീഴറ (റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ)
13. പി.പി. സുരേശൻ (54): ഇടമുട്ട്, പട്ടുവം (പട്ടുവം ഗ്രാമപഞ്ചായത്ത് അംഗം)







