ഒമാനിലെ ഐഫോൺ വ്യാപാരിയിൽ നിന്നും ഒരു കോടി പത്ത് ലക്ഷം തട്ടിയെടുത്ത കണ്ണൂർ സ്വദേശി ക്കെതിരെ കേസ്.

Screenshot
കണ്ണൂർ: ഒമാനിലെ ഐഫോൺ അംഗീകൃത വ്യാപാരിയിൽ നിന്നും ഐഫോണുകൾ കൈപ്പറ്റിഒരു കോടി പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ഒമാനിലെ അഹ് ലം ട്രേഡിംഗ് ആൻ്റ് സർവ്വീസ് എന്ന സ്ഥാപനത്തിൻ്റെ സബ് ഏജൻ്റായി പ്രവർത്തിച്ചു വരുന്ന ഫസ്റ്റ് വേ ട്രേഡിങ്ങ് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥൻ കണ്ണൂർ പള്ളിക്കുന്ന് എടച്ചേരിയിലെ സാമിയാസിൽ എ പി നിഷാദിനെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. ഒമാനിലെഅഹ് ലം ട്രേഡിങ്ങ് ആൻ്റ് സർവീസ് സ്ഥാപനത്തിൻ്റെ ഉടമ കണ്ണൂർ മരക്കാർ കണ്ടിയിലെ റാസ് ഹൗസിൽ മുഹമ്മദ് റാസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ
പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. കമ്പനി നൽകിയതായ ഐഫോണുകൾ വില്പന നടത്തിയ വകയിൽ കിട്ടിയതായ പണത്തിൽ നിന്നും ഒരു കോടി പത്ത് ലക്ഷം രൂപ ഈ മാസം 8 ന് പ്രതിയുടെകണ്ണൂരിലെ ബേങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും ഇന്ത്യയിലേക്ക് കടന്നു കളഞ്ഞ് പണം നൽകാതെകമ്പനിയെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്







