സ്കൂട്ടറും സ്വർണ്ണ മൂക്കുത്തിയും മോഷണം പോയി

Screenshot
തളിപ്പറമ്പ് : തൃച്ഛംബരം ജയകേരള കളരി സംഘം മതിലിന് പുറത്ത് നിർത്തിയിട്ട സ്കൂട്ടറും ഡിക്കിയിൽ സൂക്ഷിച്ച 0.5 ഗ്രാം തൂക്കം വരുന്ന മൂക്കുത്തിയും മോഷ്ടിച്ചു കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഈ മാസം 17 നു 4.25 മണിക്കും 4.40 മണിക്കുമിടയിലാണ് കെ .എൽ .13 .എ.ഇ. 7824 നമ്പർ സ്കൂട്ടർ മോഷണം പോയത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







