വീട്ടിൽ നിന്നും 31 പവൻ മോഷ്ടിച്ചു

Screenshot
ഉളിക്കൽ : വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലും മേശയിലും സൂക്ഷിച്ച 30 ലക്ഷം രൂപ വിലവരുന്ന31പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയി എന്ന പരാതിയിൽ ഉളിക്കൽ പോലീസ് കേസെടുത്തു. നുച്യാട് മണിക്കടവിലെ ന്യായ പള്ളി ഹൗസിൽ നിമ്മി ഈപ്പൻ്റെ പരാതിയിലാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 5 നും ഈ മാസം ആറിനുമിടയിലാണ് കാണാതായത്. സംഭവത്തിൽ വീട്ടുജോലിക്കു നിന്നിരുന്ന വയനാട് പേര്യ പാറത്തോട്ടം സ്വദേശിനി ഉച്ചപ്പള്ളി ഹൗസിൽ പ്രേമ (50) യെ സംശയിക്കുന്നുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







