മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തി അക്രമം; 112 ഡി വൈ എഫ് ഐ ക്കാർക്കെതിരെ കേസ്.

പരിയാരം: കണ്ണൂര് ഗവ.മെഡിക്കല് കോളേജിലേക്ക് പ്രതിഷേധ മാര്ച്ച് നടത്തി കാമ്പസില് അക്രമം നടത്തിയ തിന് 112 ഓളം
ഡി.വൈ.എഫ്.ഐ പ്രവര്ത്തകരുടെ പേരില് പരിയാരം മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു.
മെഡിക്കല് കോളേജില് വിവിധ വിഭാഗങ്ങളിലെ ഡോക്ടര്മാരുടെ കുറവും, മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ക്ഷാമം പരിഹരിച്ച് രോഗികള്ക്ക് യഥാവിധി ചികിത്സ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ആരോഗ്യ മേഖല വെന്റിലേറ്ററില് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ കണ്ണൂര് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജിലേക്ക്പ്രതിഷേധ മാര്ച്ച് നടത്തിയത്. ഡിവൈഎഫ്ഐ നേതാക്കളായ
മുഹമ്മദ് അഫ്സല്. പി.പി.സിദിന്, അനുശ്രീ, ഷിബിന് കാനായി, സി.പി.ഷിജു, സുദാജ്, ലിബിന്, ജിതിന്, വിനീത്, സനോജ്. ശ്രീകുമാര്, പിപിഅനീഷ എന്നിവർക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെയാണ് കേസെടുത്തത്. സംഘടിതമായി പ്രകടനം നടത്തിമെഡിക്കല് കോളേജ് കോമ്പൗണ്ടിനകത്തേക്ക് കടക്കരുതെന്ന പോലീസിന്റെ നിര്ദ്ദേശം അവഗണിച്ച് പോലീസ് സംഘത്തെ തള്ളി മാറ്റി റോഡില് ഗതാഗത തടസ്സം സൃഷ്ടിച്ചു ക്കൊണ്ട് കോളേജ് കോമ്പൗണ്ടിനകത്തേക്ക് കടക്കുകയും ചെയ തിനും ഫ്ലക്സുകളും മറ്റും നൾപ്പിച്ച് അക്രമം നടത്തിയതിനുമാണ് കേസെടുത്തത്.







