കടയിൽ വെച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്ത വ്യാപാരിയെ മർദ്ദിച്ചു.

Screenshot
ഉളിക്കൽ: കടയിൽ വെച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്ത വ്യാപാരിയെ മർദ്ദിച്ചു വെന്നപരാതിയിൽ പോലീസ് കേസെടുത്തു. നുച്യാട് അരിമുണ്ടയിലെവ്യാപാരി കുളങ്ങരക്കണ്ടി ഹൗസിലെ രാഘവൻ്റെ(68) പരാതിയിലാണ് ഷെറിൻ എന്ന മുത്തുവിനെതിരെ കേസെടുത്തത്. ഈ മാസം 12 ന് വൈകുന്നേരം 5.50 മണിക്ക് പരാതിക്കാരൻ്റെ കടയിൽ വെച്ച് പ്രതിമദ്യപിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ ചീത്തവിളിക്കുകയും
മർദ്ദിക്കുകയും ബൈക്കിൻ്റെ ചാവി കൊണ്ട് കുത്തുകയും കടയിലെ മേശ അടിച്ചു തകർക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







