പയ്യന്നൂർ കോളേജിൽ വനിതാ ഹോസ്റ്റലിലെ സാമ്പത്തിക തിരിമറിഎസ് എഫ് ഐ പ്രിൻസിപ്പാളിനെ ഉപരോധിച്ചു.

പയ്യന്നൂർ: കോളേജ് വനിതാ ഹോസ്റ്റലിലെ സാമ്പത്തിക അഴിമതി വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി എടുക്കാൻ പ്രിൻസിപ്പലും, മാനേജ്മെൻ്റും തയ്യാറാവാത്ത തിനെതുടർന്ന് വിദ്യാർത്ഥികൾ എസ്. എഫ് ഐ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചു. മാസങ്ങളോളമായി കോളേജ് ഹോസ്റ്റലിലെ ഭക്ഷ്യസാധനങ്ങൾ, പാചകത്തിനുള്ള സിലിണ്ടർ തുടങ്ങിയ ഒട്ടനവധി സാധനങ്ങൾക്ക് അമിതമായി പണം ഈടാക്കി ഗുരുതരമായ സാമ്പത്തിക അഴിമതിയാണ് നടന്നിട്ടുള്ളത്. ഉപരോധത്തെ തുടർന്ന് വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു. കോളേജ് ഹോസ്റ്റൽ ഇൻചാർജും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ. പി .പ്രജിതയെ സംഭവവുമായി ബന്ധപ്പെട്ട് സ്ഥാനത്തു നിന്നും അന്വേഷണ വിധേയമായി മാറ്റുകയും. തുടർന്ന് നടപടികളുടെ ഭാഗമായി കോളേജിൽ നിന്നും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും നടപടി ഉണ്ടാവാത്ത പക്ഷം തുടർസമരങ്ങളുമായി മുന്നോട്ടുപോകുന്ന എസ് എഫ് ഐ പയ്യന്നൂർ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.







