കോളേജ് ജീവനക്കാരനെ മർദ്ദിച്ച 4 എസ് എഫ് ഐകാർക്കെതിരെ കേസ്.

പയ്യന്നൂർ: പയ്യന്നൂർ കോളേജിലെ ജീവനക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ നാലു എസ്.എഫ് ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂർ കോളേജിലെ ക്ലാർക്ക് കുഞ്ഞിമംഗലത്തെവി . ദീപേഷിൻ്റെ പരാതിയിലാണ് എസ് എഫ് ഐ പ്രവർത്തകരായ വെള്ളൂരിലെ ടി. ആഷിഷ്, കോറോത്തെ അഭിരാം , പയ്യന്നൂരിലെ അശ്വിൻ, മലപ്പുറത്തെ അഫാൻ എന്നിവർക്കെതി പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 8.30 മണിക്ക് പയ്യന്നൂർ കോളേജിൽ വെച്ചാണ് സംഭവം. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







