ഓട്ടോയിൽ നിന്നും വലിച്ചിറക്കി യുവാവിനെ വധിക്കാൻ ശ്രമം അഞ്ചു പേർക്കെതിരെ കേസ്

Screenshot
പരിയാരം: ഓട്ടോ തടഞ്ഞ് യുവാവിനെ വലിച്ചിറക്കി ഇരുമ്പ് പൈപ്പ് കൊണ്ടു ആക്രമിച്ച അഞ്ചു പേർക്കെതിരെ പരാതിയിൽനരഹത്യാ ശ്രമത്തിനുപരിയാരം പോലീസ് കേസെടുത്തു. ചെറുതാഴം കുള പ്പുറത്തെ ടി.വി. വിനോദ് കുമാറിനെ (47)യാണ് വധിക്കാൻ ശ്രമിച്ചത് പരാതിയിൽ ശ്രീസ്ഥയിലെ സതീശൻ ,ലക്ഷ്മണൻ, ഷൈജു, പാർത്ഥിവ്, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ഒന്നാം തീയതി വൈകുന്നേരം 5.30 മണിക്ക് ശ്രീസ്ഥ എസ്.എൻ.ജി ഓഫീസിനു സമീപം വെച്ചാണ് ഓട്ടോയിൽ നിന്നും വലിച്ചിറക്കിഇരുമ്പ് പൈപ്പ് കൊണ്ട് ഒന്നാം പ്രതി വാരിയെല്ലിനും കാലിനും അടിച്ചു പരിക്കേൽപ്പിച്ചും രണ്ടും മൂന്നും നാലും പ്രതികൾ ചേർന്നു മുഖത്തും തലക്കും മർദ്ദിച്ചും തലക്ക് ഇരുമ്പ് പൈപ്പ് കൊണ്ടു അടിച്ചതിൽ താടിക്കു പരിക്ക് പറ്റുകയും ചെയ്തു. മുൻ വിരോധമാണ് അക്രമത്തിനു കാരണം. പരിക്കേറ്റ യുവാവിനെ പയ്യന്നൂർ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ വധശ്രമത്തിനു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







