ഓട്ടോയിൽ കടത്തിയ 48 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ.

Screenshot
കണ്ണൂർ: ഓട്ടോയിൽ കടത്തിയ 48 കുപ്പി മദ്യ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തലശേരി തെരൂർ പാലയോട് സ്വദേശി ടി. വിശുദ്ധി നെ (36) യാണ്
എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ആർ.പി. അബ്ദുൾ നാസറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഗ്രേഡ്
പ്രിവന്റീവ് ഓഫീസർ സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, ഫസൽ കെ ടി എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ കാപ്പാട് വെച്ചാണ് കെ എൽ. 58.എ.എ. 5254നമ്പർ
ഓട്ടോറിക്ഷയിൽ കടത്തികൊണ്ട് വന്ന മദ്യ ശേഖരം പിടികൂടിയത്.







