ജപ്പാനിൽ ജോലി വാഗ്ദാനം നൽകി 5, 40,000 രൂപ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസ്

Screenshot
കൂടിയാന്മല: ജപ്പാനിൽ സൂപ്പർ മാർക്കറ്റിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പല തവണകളായിഗൂഗിൾ പേ വഴിയും ബേങ്ക് ട്രാൻസാക്ഷൻ വഴിയും5, 40,000 രൂപ കൈക്കലാക്കി വിസ യോ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. നടുവിൽ വിളക്കന്നൂർ സ്വദേശിനി ജെസ്സി മാത്യുവിൻ്റെ പരാതിയിലാണ് ഷമീൽ, ഷംഫീൽ എന്നിവർക്കെതിരെ കേസെടുത്തത്. പരാതിക്കാരിയുടെ ഭർത്താവിനു ജപ്പാനിലെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം നൽകി2025 ഫെബ്രവരി രണ്ടിനും ഒക്ടോബർ 22നുമിടയിലാണ് പണം വാങ്ങി വഞ്ചിച്ചത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







