ബി.ആർ.സി. നേതൃത്വത്തിൽ കായികമേള സംഘടിപ്പിച്ചു

പയ്യന്നൂർ:സമഗ്ര ശിക്ഷ കേരള
പയ്യന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഉൾച്ചേർന്ന കായികമേള (ഇൻക്ലൂസീവ് സ്പോർട്സ് ) വെള്ളൂർഗവ : ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.പയ്യന്നൂർ ഉപജില്ലാ ഓഫീസർ അബ്‌ദുൾബഷീർ എം എ യുടെ അധ്യക്ഷതയിൽ കണ്ണൂർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് സ്പോർട്സ് ഡോ. അനൂപ്. കെ വി ഉദ്ഘാടനം നിർവ്വഹിച്ചു.പയ്യന്നൂർ ബി പി സി .ജീവൻ ആനന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വെള്ളൂർ ഗവ : ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജയചന്ദ്രൻ കെ, ഹെഡ് മിസ്ട്രസ് സരള ചെമ്മഞ്ചേരി കായിക അധ്യാപകൻ മനോജ് പി ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സ്പെഷ്യൽ എഡ്യൂക്കേറ്റർ ബിന്ദു. കെ ചടങ്ങിന് നന്ദിയും പറഞ്ഞു. അത്
ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. പ്രദീപൻ, വാർഡ് കൗൺസിലർമാരായ ചന്ദ്രൻ വെള്ളൂർ, ദാക്ഷായണി ടി, ജ്യോതി കെ എന്നിവർ സന്നിഹിതരായിരുന്നു.
സബ്ജില്ലയിലെ 70 ഓളം കുട്ടികൾ കായിക മേളയിൽ പങ്കെടുത്തു







