അരിയിൽ ഷുക്കൂർ വധക്കേസ്; 7 പ്രതികൾക്ക് ജീവപര്യന്തം, 6 പ്രതികൾക്ക് ജാമ്യം

Screenshot
എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സി.ബി.ഐ പ്രത്യേക കോടതി.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്ന് തെളിഞ്ഞ ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
1. കെ.വി സുമേഷ് (41 -കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍) കിഴക്കേ വളപ്പില്‍ ഹൗസ് പൂമാലക്കാവ്- ചെറുകുന്ന്, 2. പവിത്രന്‍ പോരയില്‍ (61-കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), കുഞ്ഞപ്പ, പോരയില്‍ ഹൗസ്, കീഴറ, കണ്ണപുരം, 3. ഇ.പി. രാധാകൃഷ്ണന്‍ (52-ചെത്തുതൊഴിലാളി), ഇതിയന്‍പോള ഹൗസ്, വള്ളുവന്‍കടവ്, കീഴറ, 4. സജിത്ത് (46) എടക്കേപുറം കണ്ണപുരം, 5. വി.വി. മോഹനന്‍ (61-റിട്ട. പ്യൂണ്‍ പാപ്പിനിശ്ശേരി ഹയര്‍സെക്കന്ററി സ്‌കൂള്‍), നടുവിലെ പുരയില്‍, വള്ളുവന്‍കടവ്, കീഴറ, 6. പുരുഷോത്തമന്‍ എം.വി. (57) മേലോത്ത് വളപ്പില്‍, ചേര, കീഴറ, 7. പി.കെ. അജിത്ത് കുമാര്‍ (58-റിട്ട. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍. കണ്ടോത്ത് പണ്ണേരി, കീഴറ എന്നിവരെയാണ് യഥാക്രമം ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണൻ, പതിനാറാം പ്രതി കെ.വി. സജിത്ത്, 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. മൂന്ന് വർഷത്തിന് താഴെ ശിക്ഷ ലഭിച്ചത് കൊണ്ടാണ് ഈ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പേരെ കോടതി വെറുതേ വിട്ടിരുന്നു.
കോടതി വെറുതെവിട്ട 18 പ്രതികൾ
1. രണ്ടാം പ്രതി –ഗണേശൻ, 2. നാലാം പ്രതി –വിജേഷ്, 3. അഞ്ചാം പ്രതി –കെ. പ്രകാശൻ, 4. ആറാം പ്രതി –ഉമേശൻ, 5. എട്ടാം പ്രതി –ലതീഷ്, 6. പതിനൊന്നാം പ്രതി –സി.എൻ. മോഹനൻ, 7. പതിമൂന്നാം പ്രതി –നിതിൻ, 8. പതിനേഴാം പ്രതി –സുധാകരൻ, 9. പതിനെട്ടാം പ്രതി –നവീൻ, 10. പത്തൊൻപതാം പ്രതി –ശ്യാംജിത്ത്, 11. ഇരുപത്തിയൊന്നാം പ്രതി –ഷാജി, 12. ഇരുപത്തിരണ്ടാം പ്രതി –പ്രകാശൻ മുതുവാനി, 13. ഇരുപത്തിമൂന്നാം പ്രതി –അജയകുമാർ എൻ.പി., 14. ഇരുപത്തിനാലാം പ്രതി –രാജീവൻ പി.എസ്., 15. ഇരുപത്തൊൻപതാം പ്രതി –ബാബു, 16. മുപ്പതാം പ്രതി –യു.വി. വേണു, 17. മുപ്പത്തിരണ്ടാം പ്രതി –പി. ജയരാജൻ, 18. മുപ്പത്തിമൂന്നാം പ്രതി –ടി.വി. രാജേഷ്.
2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതിയാണ് കേസ് സി.ബി.ഐക്ക് വിട്ടത്.







