LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 26, 2026

ഓപ്പറേഷൻ തണ്ടർ:17 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ.

0
93e99bb3-0e18-48eb-a98d-0579fe77a7e2
Spread the love

കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ജോസഫ്. ജെ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് . കെ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ റേഞ്ച് എക്സൈസും, ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട് , ആർ പി എഫ് കണ്ണൂരും സംയുക്തമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽ വച്ച് 17 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ദശരഥ് മണ്ഡലിനെ(21) പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു . കേരളത്തിലേക്ക് കഞ്ചാവ് വലിയതോതിൽ എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിക്കപ്പെട്ട ദശരഥ് മണ്ഡൽ. ഇയാളുടെ കൂട്ടാളികളെ കുറിച്ച് എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ഒറീസയിൽ നിന്നും പ്രതി കഞ്ചാവുമായി പയ്യന്നൂർ ഭാഗത്തേക്ക് വരുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡംഗങ്ങൾക്ക് ലഭിച്ച രഹസ്യ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡിൽ കണ്ണൂർ ഡെപ്യൂട്ടിഎക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ജോസഫ് .ജെ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് .കെ, പയ്യന്നൂർ എക്സൈസ് റേഞ്ചിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ കെ പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ വിനോദ് വി കെ, കമലാക്ഷൻ ടിവി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് വിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, വിവേക് വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി , ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട് അസിസ്റ്റൻറ് ഇൻസ്പെക്ടർ ഷിജു. കെ. എം, ഹെഡ് കോൺസ്റ്റബിൾ ശ്രീകാന്ത് വി.വി , ആർ പി എഫ് കണ്ണൂർ കോൺസ്റ്റബിൾ പ്രദീപ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക്ക് കോടതിയിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!