ടെലികോം കോപ്പർ കമ്പിയും വയറുകളും മോഷ്ടിച്ചു

കണ്ണൂർ : കെ.എസ്ആർ.ടി.സി ബസ് സ്റ്റേഷന് സമീപം സ്ഥാപിച്ച ടെലികോം പില്ലർ ബോക്സിൻ്റെ പൂട്ടു തകർത്ത് സിടി ബോക്സിനകത്ത് കണക്ട് ചെയ്തിരുന്ന 11,000 രൂപയോളം വിലവരുന്ന കോപ്പർ കമ്പികളും കോപ്പർ വയറുകളും മോഷ്ടിച്ചു കൊണ്ടു പോയി. ഈ മാസം 16 ന് 11 മണിക്കും 21 ന് 9 മണി ക്കുമിടയിലാണ് മോഷണം നടന്നത്. തുടർന്ന് ജൂനിയർടെലികോം ഓഫീസർ ജോജോ സക്കറിയ ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







