കണ്ണൂർ നഗരത്തിലെ ചെട്ടിയാർ കുളത്തിൽ സുഹൃത്തുകളോടൊപ്പം കുളത്തിൽ നീന്താനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Screenshot
കണ്ണൂർ:
സുഹൃത്തുകളോടൊപ്പം കുളത്തിൽ നീന്താനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറീസ സ്വദേശി ആശിഷ് പ്രധാൻ (24) ആണ് ഞായറാഴ്ച്ച രാത്രി 10 മണിയോടെ കണ്ണൂർ നഗരത്തിലെ ചെട്ടിയാർ കുളത്തിൽ മുങ്ങിത്താണത്.
യുവാവിനെ കാണാതായ വിവരം തിങ്കളാഴ്ച്ച രാവിലെയാണ് കൂട്ടുകാർ കണ്ണൂർ ടൗൺ പൊലീസിനെ അറിയിച്ചത്. കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
പിണറായി പാറപ്രത്ത് താമസിക്കുന്ന നിർമാണ തൊഴിലാളിയായ ആശിഷ് കൂട്ടുകാരെ കാണാനാണ് കണ്ണൂർ ടൗണിൽ എത്തിയത്. തുടർന്ന് രാത്രിയോടെ കൂട്ടുകാരോടൊപ്പം നീന്താൻ ഇറങ്ങിയതായിരുന്നു.







