LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 20, 2026

പറശ്ശിനിക്കടവ്: പ്രമുഖ ചിത്രകാരനും അധ്യാപകനുമായ കെ.ടി. നാരായണൻ മാസ്റ്റർക്ക് എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിൽ അനുസ്മരണം സംഘടിപ്പിച്ചു

0
IMG-20260919-WA0081
Spread the love



പറശ്ശിനിക്കടവ്: പ്രമുഖ ചിത്രകാരനും കുഞ്ഞിമംഗലം ഗവൺമെന്റ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനുമായിരുന്ന കെ.ടി. നാരായണൻ മാസ്റ്ററുടെ നിര്യാണത്തിൽ എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിൽ ഹോസ്റ്റൽ മാനേജരായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം സ്ഥാപനത്തിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രിയങ്കരനായിരുന്നു.
കലാരംഗത്ത് നിരവധി പ്രതിഭകളെ വളർത്തിയെടുത്ത മികച്ച അധ്യാപകനും ഗുരുവുമായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കലയുടെ വഴിയിലൂടെ സഞ്ചരിച്ച നിരവധി കലാകാരന്മാരെ വാർത്തെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
അനുസ്മരണ യോഗത്തിൽ എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ് കായചികിത്സ വിഭാഗം മേധാവി പ്രൊഫ. ഡോ. ഷാജിൽ എൻ. സ്വാഗതം പറഞ്ഞു. എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പ്രൊഫ. ഡോ. ജിഷ്ണു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.വി.ആർ. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സരിത എസ്. അനുസ്മരണം രേഖപ്പെടുത്തി. സ്റ്റാഫ് അംഗങ്ങളുടെ പ്രതിനിധിയായി പി.കെ. വിജയൻ കെ.ടി. നാരായണൻ മാസ്റ്ററെ അനുസ്മരിച്ച് സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!