കെ എസ് ആർടിസി കണ്ടക്ടറെ മർദ്ദിച്ചതിന് കേസ്.

വിദ്യാനഗർ: ഡ്യൂട്ടിക്കിടെ കെ എസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച യാത്രക്കാരനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ടക്ടർകയ്യൂർ ക്ലായി ക്കോട് വെള്ളാട്ട് സ്വദേശി സി.വി. ബാബുരാജിൻ്റെ (55)പരാതിയിലാണ് കണ്ടാലറിയാവുന്ന യാത്രക്കാരനെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തത്. ഒമ്പതാം തീയതി രാത്രി 7 മണിക്ക് ചെങ്കള നാലാംമൈൽ വെച്ചാണ് കാസറഗോഡ് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എൽ 15. എ.1802 നമ്പർ കെഎസ്ആർടിസി ബസിൽ കണ്ടക്ടറായ പരാതിക്കാരനെ യാത്രക്കാനായ പ്രതി ഷർട്ടിൻ്റെ കോളറിൽ പിടിച്ച് കൈകൊണ്ട് കഴുത്തിനു അടിക്കുകയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ബസിൻ്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.







