സമസ്ത കണ്ണൂർ ജില്ലാ ആസ്ഥാനം എസ്.ഡി.പി.ഐ. നേതാക്കൾ സന്ദർശിച്ചു; ആക്രമണത്തെ ശക്തമായി അപലപിച്ചു

കണ്ണൂർ: ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കണ്ണൂരിലെ സമസ്ത ജില്ലാ ആസ്ഥാനമായ ഇസ്ലാമിക് സെന്റർ എസ്.ഡി.പി.ഐ. കണ്ണൂർ ജില്ലാ നേതാക്കൾ സന്ദർശിച്ചു. എസ്.ഡി.പി.ഐ. ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ കമ്മിറ്റി അംഗം എ. ഫൈസൽ എന്നിവരാണ് ഓഫീസ് സന്ദർശിച്ചത്.
സമസ്ത ജില്ലാ ഓഫീസിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതിഷേധം അറിയിക്കുന്നതിനും, സമസ്ത നേതൃത്വത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമായിരുന്നു നേതാക്കളുടെ സന്ദർശനം. മത-സാമൂഹിക സ്ഥാപനങ്ങൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശന നിയമനടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.







