LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 24, 2026

ചപ്പാരപ്പടവിൽ ബേക്കറികത്തി നശിച്ചു; അഞ്ച് ലക്ഷത്തിൻ്റെ നാശനഷ്‌ടം

0
a6026644-564b-4821-9825-1ff7becd0562
Spread the love

തളിപ്പറമ്പ: തീപിടുത്തത്തിൽ ചപ്പാരപ്പടവ് ടൗണിലെ ബേക്കറി പൂർണ്ണമായുംകത്തി നശിച്ചു. ചപ്പാരപ്പടവ് ഞണ്ടമ്പലത്തെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള മസാഫി ബേക്കറിയാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. അഞ്ചുമണിയോടെ പള്ളിയിൽ നമസ്‌കാരത്തിനു പോകുന്നവരാണ് ബേക്കറിയിൽ നിന്നും തീയും പുകയും കണ്ടത് . തുടർന്ന് തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലെ ത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ബേക്കറി പൂർണ്ണമായും കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെനഷ്‌ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം. ചപ്പാരപ്പടവിലെ പി.സി. പിഅലീമയുടെതാണ് കെട്ടിടം.
ഫയർഫോഴ്‌സ് സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സി. പി. ഷാജിമോൻ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ പി. വി. ഗിരീഷ്, പി. വി. ലിഗേഷ്, കെ. ധനേഷ്, വിഷ്ണു രവീന്ദ്രൻ, ഹോം ഗാർഡ് കെ. പുരുഷോത്തമൻ എന്നിവരും
ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!