ആർ.എം.വൈ.സി വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Screenshot
രാമന്തളി : മുസ്ലിം യൂത്ത് സെന്റർ (ആർ.എം.വൈ.സി) വാർഷിക ജനറൽ ബോഡി യോഗം മദീന സായിദിലെ കാലിക്കറ്റ് പാരഡൈസ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ചു.
കെ.സി.വി. ജാഫറിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഇബ്രാഹിം കുടുക്കിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഷ്റഫ് സി.എം.പി. അധ്യക്ഷത വഹിച്ചു. 2024–2026 കാലയളവിലെ വാർഷിക റിപ്പോർട്ട് സഫീർ യു.ടി. അവതരിപ്പിച്ചു. സി.പി. സുബൈർ രൂപകൽപ്പന ചെയ്ത ആർ.എം.വൈ.സിയുടെ പുതിയ ലോഗോ യോഗം അംഗീകരിച്ചു.
തുടർന്ന് 2026–2028 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് ഉപദേശക സമിതി അംഗങ്ങളായ ടി. റാഫിയുടെയും സക്കരിയ ഇബ്രാഹിമിന്റെയും നേതൃത്വത്തിൽ നടന്നു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: ഇബ്രാഹിം കുടുക്കിൽ
സെക്രട്ടറി: നിയാസ് ഇ.ടി.വി
ട്രഷറർ: സാദിഖ് സി.എം.പി.
ഓർഗനൈസിങ് സെക്രട്ടറി: സഫീർ യു.ടി.
വൈസ് പ്രസിഡന്റുമാർ: ഷാഹിർ രാമന്തളി, മുസമ്മിൽ എൻ.പി.കെ.
സെക്രട്ടറിമാർ: അബ്ദുറഹ്മാൻ കെ.പി.പി., ശുഹൈബ് എം.ടി.പി.
ഓഡിറ്റർ: ടി.കെ.പി. അബ്ദുൽ ജബ്ബാർ.
രക്ഷാധികാരി: ഉസ്മാൻ കരപ്പാത്ത്
ചെയർമാൻ: എം.പി. അബ്ദുൽ ഖാദർ.
ഉപദേശക സമിതി അംഗങ്ങൾ: യു.കെ. അഹമ്മദ്, സി.എം. ഖാലിദ്, യു.കെ. അബ്ദുസ്സലാം, ടി. റാഫി, സുലൈമാൻ ഇ.വി.പി.
വർക്കിങ് കമ്മിറ്റി അംഗങ്ങൾ: സക്കരിയ ഇബ്രാഹിം, പി.പി. ബഷീർ, അഷ്റഫ് സി.എം.പി., നസീർ രാമന്തളി, ജാഫർ കെ.സി.വി., കരപ്പാത്ത് ഹംസ, സി.എം.പി. ശരീഫ്, മുനീർ സി.ടി., മിസ്ബാഹ് സി., അൻവർ സി.എം., നൂർദ്ദീൻ പി.കെ., ഷുക്കൂർ എം.കെ., ഫക്രുദ്ദീൻ, സവാദ്, അബ്ബാസ് എം.സി., ഷെരീഫ് എം.കെ., മുഹമ്മദ് കെ., സുബൈർ മടക്കാൽ .
ട്രഷറർ സാദിഖ് നന്ദിയും പറഞ്ഞു.







