പാചകക്കാരനെയും സുഹൃത്തിനേയുംമർദ്ദിച്ച നാലു പേർക്കെതിരെ കേസ്

കാസറഗോഡ് : ഭക്ഷണം പാചകം ചെയ്തു നൽകിയ പാത്രങ്ങൾ എടുക്കാൻ പോയ പാചകക്കാരനെയും സുഹൃത്തിനെയും ഇരുമ്പ് വടികൊണ്ട് മർദ്ദിച്ച നാലു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് കടപ്പുറത്തെ ഡി.അനന്തകൃഷ്ണൻ്റെ (56) പരാതിയിലാണ് നെല്ലിക്കുന്ന് ലൈറ്റ് ഹൗസിനു സമീപത്തെ മുകേഷ്, മുകുന്ദൻ,ലത, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പോലീസ് കേസെടുത്തത്. എട്ടാം തീയതി വൈകുന്നേരം 4 മണിക്കാണ് സംഭവം. പരാതിക്കാരനും സുഹൃത്ത് ജയനും ചേർന്ന് ഭക്ഷണം ഉണ്ടാക്കി കൊടുത്ത പാത്രങ്ങൾ എടുത്തുതരാൻ ആവശ്യപ്പെട്ടതിലുള്ള ദേഷ്യം വെച്ച്ഒന്നാം പ്രതി പരാതിക്കാരനെ തള്ളിയിട്ട് ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും രണ്ടു മുതൽ നാല് വരെ പ്രതികൾ കൈകൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയും സുഹൃത്തിനെ കൈ കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.







