കരിവെള്ളൂരിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി

Screenshot
പയ്യന്നൂർ: ദേശീയ പാതയിൽകരിവെള്ളൂരിൽ വച്ച് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. നീലേശ്വരം കിഴക്കൻ കൊഴുവ്വലിലെ എ.പി. അനിൽ കുമാർ (48) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3.30- മണിയോടെയാണ് അപകടം. മാധ്യമപ്രവർത്തകനായിരുന്ന
കെ.ടി.എൻ. രമേശന്റെ യും ലക്ഷ്മിയുടെയുംമകനാണ്. ഭാര്യ : ദിനൂപ മകൻ :ആദി. അപകടത്തെ തുടർന്ന് . ഇടിച്ച വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിനെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. നിർത്താതെ പോയ വാഹനം കണ്ടെത്താനായി പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടം നടന്നതിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധന നടത്തി വരികയാണ്.







