വ്യാജ രേഖ ചമച്ച് ഹോട്ടൽ തുടങ്ങുന്നതിനു ശ്രമം മൂന്നു പേർക്കെതിരെ കേസ്

കണ്ണൂർ : കോർപ്പറേഷനിൽവ്യാജരേഖകൾ ഹാജരാക്കി ഹോട്ടൽ തുടങ്ങാൻ ലൈസൻസിനു ശ്രമിച്ചുവെന്ന സെക്രട്ടറിയുടെപരാതിയിൽ മൂന്നു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ചാലാട് പടന്നപ്പാലം മുളഗണ്ടിയിലെ ടി.പി ഖലീൽ, കതിരൂർ അഞ്ചാം മൈലിലെ അർഷാദ് റഷീദ്, കതിരൂർ ഉസാൻ മൊട്ട സഫിയ ഗാഹറിലെ മുഹമ്മദ് അദിനാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത് .പള്ളിക്കുന്ന് സോൺഓഫീസ് പരിധിയിൽ ഒന്നാം പ്രതിയുടെ കെട്ടിടത്തിന് ബിൽഡിംഗ് നമ്പർ ലഭിക്കുന്നതിനായി ഒക്കപ്പൻസി സർട്ടിഫിക്കേറ്റ്, കംപ്ലീഷൻ സർട്ടിഫിക്കേറ്റ് എന്നിവ വ്യാജമായി നിർമ്മിച്ച് കെട്ടിട നമ്പറിനായി അപേക്ഷ സമർപ്പിച്ച് ബിൽഡിംഗ് നമ്പർ ലഭിച്ച ശേഷം ഹോട്ടൽ തുടങ്ങുന്നതിനായി കഴിഞ്ഞ മാസം 4 ന് രണ്ടും മൂന്നും പ്രതികൾ വ്യാജ ഒക്കപ്പൻസി സർട്ടിഫിക്കേറ്റ് ,കംപ്ലീഷൻ പ്ലാൻ ഉൾപ്പെടെയുള്ള ഹാജരാക്കി വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.







