ചീട്ടുകളി ഏഴു പേർപിടിയിൽ

Screenshot
ഇരിട്ടി .പണം വെച്ച് പുള്ളി മുറി ചീട്ടുകളി ഏഴുപേരെ പോലീസ് പിടികൂടി. പയ്യാവൂർ മുത്താറികുളത്തെ ഇല്ലിപ്പത്തട്ട് ഹൗസിലെ സജി തോമസ് (54), വിളമന വള്ളിത്തോടിലെ കെ. എസ്. സിദ്ധിഖ് (48), അയ്യങ്കുന്നിലെ എം. മുഹമ്മദ് (57), തടത്തിൽ ഹൗസിൽ ഷിൻ്റോ വർക്കി (42), അയ്യങ്കുന്ന് കച്ചേരി കടവിലെ എൻ. എം. സെബാസ്റ്റ്യൻ (65), വള്ളിത്തോടിലെ പി. എൻ. വത്സരാജ് (50), കച്ചേരിക്കടവിലെ എം. എ ജോൺസൺ (56) എന്നിവരെയാണ് എസ്. ഐ.ടി . ജി . അശോകനും സംഘവും പിടികൂടിയത്.
ഇന്നലെ വൈകുന്നേരം 4.15 മണിക്ക് വിളമന കുന്നോത്ത് മരം വീണ കണ്ടിയിൽ വെച്ചാണ് പുള്ളി മുറി ചീട്ടുകളിക്കിടെ സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 8700 രൂപയും പോലീസ് പിടിച്ചെടുത്തു.






