തോട്ടട ഗവ. വനിതാ ഐ.ടി.ഐയിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ

തോട്ടട: തോട്ടട ഗവ. വനിതാ ഐ.ടി.ഐയിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേളയ്ക്ക് തുടക്കമായി. കണ്ണൂരിൽ നടക്കുന്ന പന്ത്രണ്ടാമത് മേളയുടെ ഉദ്ഘാടനം അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ നിർവ്വഹിച്ചു. നാഷണൽ അപ്രന്റീസ്ഷിപ്പ് ആക്ട് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് ഏറെ ഗുണപ്രദമാണെന്നും, ട്രെയിനികളെ എല്ലാവിധത്തിലും വൈദഗ്ധ്യമുള്ളവരാക്കി മാറ്റുകയാണ് ഇത്തരം മേളകളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവ. ഐ.ടി.ഐയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേളയിൽ പങ്കെടുത്ത സ്ഥാപനങ്ങൾക്കുള്ള ഉപഹാര സമർപ്പണവും എം.എൽ.എ നിർവ്വഹിച്ചു.
കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി. മഞ്ജുഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രെയിനികൾക്കുള്ള കോൺട്രാക്ട് വിതരണം വ്യവസായ പരിശീലന വകുപ്പ് ഉത്തരമേഖല ജോയിന്റ് ഡയറക്ടർ ഷമ്മി ബേക്കർ നിർവ്വഹിച്ചു. ട്രെയിനിങ് ഓഫീസർ വി. രമേഷ്, ജൂനിയർ അപ്രന്റീസ്ഷിപ്പ് അഡ്വൈസർ കെ.പി. അശോകൻ, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് വി.കെ. അനൂപ്, കണ്ണൂർ ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ എം.പി. വത്സൻ, ഗവ. വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ ടി.സി. ബിന്ദു, സീനിയർ സൂപ്രണ്ട് പി.വി. നിസാർ, സ്റ്റാഫ് സെക്രട്ടറി എം. ഷീന, സീനിയർ ക്ലർക്ക് എ.സി. രാജേഷ് എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ്സും നടന്നു.






