LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 22, 2026

ട്രെയിനിൽ പെൺകുട്ടിയെ ശല്യം ചെയ്ത രണ്ടു പേർ അറസ്റ്റിൽ.

0
Screenshot

Screenshot

Spread the love

കാഞ്ഞങ്ങാട്: ക്ഷേത്ര ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ശല്യം ചെയ്ത രണ്ടു പേർ അറസ്റ്റിൽ. മാതമംഗലം എരമം കുറ്റൂരിലെ ഇ.ദീപു (36) ,എരമത്തെ പ്രമോദ് (54) എന്നിവരെയാണ് കാസറഗോഡ് റെയിൽവേ പോലീസ് അറസ്റ്റു ചെയ്തത്.
കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വരികയായിരുന്ന പെൺകുട്ടിയെ ട്രെയിൻ യാത്രയ്ക്കിടയിൽ പ്രതികൾ ശല്യപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയും കുടുംബവും ഓഖ എക്‌സ്പ്രസിൽ കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്ത് കാഞ്ഞങ്ങാട് സ്റ്റേഷൻ എത്താറായപ്പോഴാണ് പ്രതികൾ പെൺകുട്ടിയെ ശല്യപ്പെടുത്തിയത്. പിന്നീട് കാഞ്ഞങ്ങാട് ട്രെയിനിറങ്ങിയ പെൺകുട്ടി പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും. ഉടൻ തന്നെ റെയിൽവേ പോലീസിന് വിവരം കൈമാറുകയും ചെയ്തു സ്ഥലത്തെത്തിയ എസ് ഐ രാജീവൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു കോടതി പ്രതികളെ റിമാൻ്റ് ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!