എസ് ഐയേയും സംഘത്തെയും ഭീഷണിപ്പെടുത്തിയ മൂന്നു പേർ അറസ്റ്റിൽ

Screenshot
കണ്ണപുരം : വീടാക്രമിച്ച സംഭവത്തിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘത്തെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന എസ്.ഐ. യുടെ പരാതിയിൽ മൂന്നു പേർക്കെതിരെ കണ്ണപുരം പോലീസ് അറസ്റ്റു ചെയ്തു കണ്ണപുരംഎസ്. ഐ. എൻ.കെ.സഹദ് (27), സിവിൽ പോലീസ് ഓഫീസർ കെ. രാജേഷ് (45), സീനിയർ സിവിൽ പോലീസ് ഓഫീസർ വി. സിനീഷ് (40) എന്നിവരെയാണ് ഭീഷണിപ്പെടുത്തി പ്രതികൾകയ്യേറ്റത്തിനു മുതിർന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാടായി റെയിൽവേക്ക് സമീപത്തെ കെ. വി. സന്തോഷ് കുമാർ (47), ചെറുകുന്ന് യോഗശാലയിലെ കെ.വി. മനോജ് കുമാർ (53), കണ്ണപുരം മൊട്ടമ്മൽ യോഗശാലയിലെ പി. ശ്രീരൺധീർ (42) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്രതികളെ റിമാൻ്റ് ചെയ്തു.
20 ന് രാത്രി 11 മണിക്ക് കണ്ണപുരം പാറപ്പുറത്ത് താമസിക്കുന്ന സരോജിനിയുടെ വീട്ടിലെ അക്രമ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കവേയാണ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും രണ്ടാം പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തത്.






