33പവനും 45 ലക്ഷം രൂപയും കൈക്കലാക്കി പീഡനം ഭർത്താവിനെതിരെ കേസ്

പഴയങ്ങാടി: വിവാഹ ശേഷംഭർതൃവീട്ടിൽ താമസിച്ചുവരവേ വീട് വില്പന ചെയ്യണമെന്ന് പറഞ്ഞ് 33 പവനും 45 ലക്ഷം രൂപയും കൈക്കലാക്കി മാനസികവും ശാരീരിക മായും പീഡിപ്പിക്കുകയും ഈ മാസം 4 ന് രാത്രി 10 മണിക്ക് സ്വത്ത് വിൽപനയുടെ കാര്യം പറഞ്ഞ് പരസ്പരം വാക് തർക്കത്തിനിടയിൽ കത്തി വീശി വലതു കൈക്ക്പരിക്കേറ്റുവെന്ന യുവതിയുടെപരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. പഴയങ്ങാടി ഓവർബ്രിഡ്ജിന് സമീപത്തെ 49 കാരിയുടെ പരാതിയിലാണ് ഭർത്താവ് പഴയങ്ങാടി ഓവർബ്രിഡ്ജിന് സമീപത്തെ അൽമണൽ ഹൗസിൽ പി. അഷറഫിനെ (60) തിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്. 1991 ആഗസ്ത് 8നായിരുന്നു ഇവരുടെവിവാഹം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






