പോക്സോ കേസ് പിൻവലിക്കാത്തതിന് യുവതിയെ ആക്രമിച്ച് കാറിൽ കയറ്റി കൊണ്ടുപോയ മൂന്നു പേർക്കെതിരെ കേസ്

വിദ്യാനഗർ: പോക്സോ കേസ് പിൻവലിക്കാത്ത വിരോധത്തിൽ കാറിലെത്തിയ
മൂന്നംഗ സംഘംജ്യൂസ് കടയിൽ വെച്ച് യുവതിയെ ആക്രമിക്കുകയും ബലമായി കാറിൽ കയറി കൊണ്ടുപോകുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. നെക്രാജെയിലെ 23 കാരിയുടെ പരാതിയിലാണ് ചട്ടഞ്ചാലിലെ സാബിദ് , താഹിർ, എന്നിവർക്കും അജ്ഞാതനായ മറ്റൊരാൾക്കുമെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തത്. ഈ മാസം നാലിന് രാത്രി 10.30 മണിക്ക് നായന്മാർമൂലയിലെ ജ്യൂസ് കടയിൽ വെച്ചാണ് പരാതിക്കാരിയെ കെ. എൽ. 60. യു. 7005 നമ്പർ കാറിലെത്തിയ ഒന്നാം പ്രതി ഗ്ലാസ് കൊണ്ട് തലക്കടിച്ചും രണ്ടാം പ്രതി കൈ കൊണ്ട് അടിച്ചും പ്രതികൾബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു .ഒന്നാം പ്രതിക്കെതിരെ പരാതിക്കാരി നൽകിയ പോക്സോ കേസ് പിൻവലിക്കാത്ത തിലുള്ള വിരോധമാണ് സംഭവത്തിനു കാരണം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






